ബത്തേരി: പഞ്ചായത്ത് ലൈസൻസ് ഫീസ് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്‍റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാൻ എം.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. നൗഷാദ് കരിന്പനയ്ക്കല്‍, ശ്രീജ ശിവദാസ്, സണ്ണി മുള്ളൻകൊല്ലി, അനില്‍ കൊട്ടാരം, സംഷാദ് ബത്തേരി, ടി.സി. വർഗീസ്, ഓമനക്കുട്ടൻ, ഡോ. മാത്യു, ജോണി പെരിക്കല്ലൂർ, ബാബു അന്പലവയല്‍ എന്നിവർ പ്രസംഗിച്ചു.