കൽപ്പറ്റ;മുതിർന്നകളിക്കാർക്കിടയിൽ കായിക ക്ഷമത ഉറപ്പുവരുത്തുവാനും പുതിയ തലമുറയിൽ കായിക സൗഹൃദത്തെ സൃഷ്ഠിക്കുന്നതിനുമായ് നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മൂന്നാമത് വെറ്ററൻസ് ലീഗ് 2025 തുടങ്ങി. നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്സ് അക്കാദമിയുമായി സഹകരിച്ചാണ് 38 വയസിന് മുകളിലുള്ള കളിക്കാർക്ക് ഫുട്ബോൾ മത്സരം നടത്തുന്നത്. മുതിർന്ന കളിക്കാർക്കിടയിൽ സ്പോർട്സ്, ഫിറ്റ്നസ്, എന്നിവ പ്രോത്സാഹിപ്പിക്കുകയും ടൂർണമെൻ്റിൻ്റെ ലക്ഷ്യമാണ്. അഞ്ച് ഓണർഷിപ്പിലൂടെ 85 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്. മുൻ സംസ്ഥാന ഫുട്ബോൾ താരങ്ങളായ സത്യൻ, ഉമ്മറലി, സന്തോഷ്, ജില്ലാ താരങ്ങളായ സഹീറലി, ഹയറുദ്ധീൻ,പെരേര,അനിൽ,ഹംസ,ഷൈജൽ ,യൂസഫ്,ഷമീർ എന്നിവർ രണ്ടു മാസം നീണ്ടു നിൽക്കുന്ന ലീഗ് മത്സരത്തിൽ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തിൽ നീലഗിരി ഗോൾഡൻ ഗോൾസ് ചെന്നൈ ചീറ്റാസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.