Home NEWS എം സി റോഡിൽ കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ചുകയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരുക്ക്

എം സി റോഡിൽ കെഎസ്ആർടിസി ബസിലേക്ക് കാറിടിച്ചുകയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരുക്ക്

0

പത്തനംതിട്ട: എം സി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച അപകടം. കുരമ്പാല ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ യാത്രികർക്ക് പരുക്കേറ്റു. രാവിലെ 6:30 ഓടെയാണ് അപകടം സംഭവിച്ചത്.

എംസി റോഡിൽ പന്തളം കുരമ്പാലയിൽ വെച്ചാണ് കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറിയത്. രണ്ടു പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസിലേക്കാണ് പന്തളം ഭാഗത്തേക്ക് വന്ന കാർ ഇടിച്ചത്. ഇടിച്ചതിനു ശേഷം കാറിനു തീ പിടിച്ചെങ്കിലും നാട്ടുകാർ അത് കെടുത്തി കാറിനകത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

ഇടപ്പോൺ സ്വദേശികൾ ആയ വിഷ്ണു, സന്ദീപ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം എയർപ്പോർട്ടിൽ പോയിട്ട് തിരികെ വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇറവുങ്കര സ്വദേശികൾ ആണ് ഇരുവരും സന്ദീപിനേറ്റ പരുക്ക് ഗുരുതരം ആണ്. ഇരുവരേയും അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here