Home Uncategorized ഡ്രൈ ഡേ ദിവസത്തെ അനധികൃത മദ്യ വില്പന, എക്സൈസ് പിടികൂടിയ പ്രതി റിമാൻഡിൽ

ഡ്രൈ ഡേ ദിവസത്തെ അനധികൃത മദ്യ വില്പന, എക്സൈസ് പിടികൂടിയ പ്രതി റിമാൻഡിൽ

0
ഡ്രൈ ഡേ ദിവസത്തെ അനധികൃത മദ്യ വില്പന, എക്സൈസ് പിടികൂടിയ പ്രതി റിമാൻഡിൽ

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം പേര്യ ഭാഗത്ത് നടത്തിയ റെയ്ഡിൽ KSBC ഷോപ്പ്,ബാർ അവധി ദിവസമായ ഇന്നത്തെ വിൽപ്പനയ്ക്കായി സൂക്ഷിച്ച 5.5 ലിറ്റർ മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. പേര്യ വില്ലേജിൽ പുക്കോട് – ചപ്പാരം ദേശത്ത് പുതിയ വീട്ടിൽ രാമകൃഷ്ണൻ . പി.ജി ( വയസ്സ് 45)ആണ് മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ജോണിയും പാർട്ടിയും ചേർന്ന് പിടികൂടിയത്.അനന്തര നടപടികൾക്കായി മാനന്തവാടി ജെ എഫ് സി എം ഫസ്റ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എക്സൈസ് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി ,സനൂപ് .കെ .എസ്, ജയമോൻ. ഇ .എസ്എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here