Home Uncategorized മലയോര മേഖലയിലെ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

മലയോര മേഖലയിലെ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

0
മലയോര മേഖലയിലെ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി. അവിലാഞ്ചി, ഗൂഡല്ലൂർ സൂചിമല, ഷൂട്ടിംഗ് മട്ടം, മുതുമല, പൈക്കാര, പൈൻ ഫോറസ്റ്റ്, നാടുകാണി ജീൻപൂള്‍, കൊളരിപേട്ട, കോത്തഗിരി രംഗസ്വാമിപാറ, പാർസൻസ് വേലി തുടങ്ങിയ 40 ഇടങ്ങളിലാണ് കാട്ടുതീ ഭീഷണിയെത്തുടർന്ന് ഏപ്രില്‍ 16 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.

പകല്‍ സമയത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ വനം പ്രദേശങ്ങള്‍ ഉണങ്ങി നില്‍ക്കുകയാണ്. വനമേഖലയില്‍ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here