Home Uncategorized എം.ടി. അനുസ്മരണം നടത്തി

എം.ടി. അനുസ്മരണം നടത്തി

0
എം.ടി. അനുസ്മരണം നടത്തി

പനമരം: ലൈബ്രറി കൗൺസിൽ പനമരം പഞ്ചായത്ത് നേതൃ സമിതിയുടേയും പനമരം ചേതന വായനശാലയുടേയും നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.പനമരം വിജയ അക്കാദമിയിൽ ചേർന്ന പരിപാടിയിൽ എഴുത്തുകാരൻ ഡോ. ബാവ കെ.പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നേതൃ സമിതി ചെയർമാൻ കെ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ
താലൂക്ക് തല വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നിഹാല ജബീനെ ചടങ്ങിൽ അനുമോദിച്ചു. പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.അജിത്ത്, പി.കഞ്ഞിക്കൃഷ്ണൻ , പി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here