Home Uncategorized കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുധിരം-25 രക്തദാനക്യാമ്പ് മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ വിപിൻവേണുഗോപാൽ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.സിഡിഎസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here