Home Uncategorized ‘കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി’; ചെന്താമരയ്ക്ക് കൊടുംപക, കുറ്റബോധമില്ല, സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്‍

‘കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി’; ചെന്താമരയ്ക്ക് കൊടുംപക, കുറ്റബോധമില്ല, സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്‍

0
‘കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി’; ചെന്താമരയ്ക്ക് കൊടുംപക, കുറ്റബോധമില്ല, സന്തോഷത്തോടെ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍. കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇതു തന്നെ കുറ്റകൃത്യം ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ വീടിന് സമീപത്ത് വയലില്‍ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. ഭക്ഷണം കിട്ടാതിരുന്നതാണ് പ്രതി വെളിയില്‍ വരാന്‍ കാരണമായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു.

ചെന്താമരയ്ക്ക് സുധാകരനോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അന്ധവിശ്വാസിയാണ് ഇയാള്‍. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സുധാകരന്റെ കുടുംബമാണെന്ന വിശ്വാസമായിരുന്നു ഇയാള്‍ക്ക്. ഒരാളോട് മാത്രമല്ല, ആ കുടുംബത്തിലെ എല്ലാവരോടും ഇയാള്‍ക്ക് വൈരാഗ്യമുണ്ട്. ഇതേത്തുടര്‍ന്നാണ് 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി.

മന്ത്രവാദിയെ കണ്ടിട്ടില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു. പ്രതി മികച്ച പ്ലാനിങ് ഉള്ള വ്യക്തിയാണ്. ചെന്താമരയുടെ സ്വഭാവം കടുവയുടേതു പോലെയാണ്. ഒരു കടുവയെപ്പോലെ എതിരാളികളെ കടിച്ചുകീറുന്നതാണ് ഇയാളുടെ ചിന്താഗതിയെന്നാണ് മനസ്സിലാകുന്നത്. ചെയ്തതില്‍ കുറ്റബോധമൊന്നും ചെന്താമര പ്രകടിപ്പിച്ചിട്ടില്ല. സന്തോഷത്തോടെയാണ് പൊലീസ് കസ്റ്റഡിയില്‍ പെരുമാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here