Home Uncategorized തിക്കോടി ബീച്ച് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

തിക്കോടി ബീച്ച് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

0
തിക്കോടി ബീച്ച് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ വിട്ടുനൽകിയത്. ഞായറാഴ്ച വൈകിട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്തു. പതിനൊന്നരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കൽപ്പറ്റ സ്വദേശികളായ ബിനീഷ്, ഫൈസൽ, അനീസ, വാണി ,  എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റവാങ്ങി. മന്ത്രി എ കെ ശശീന്ദ്രൻ, എം എൽ എ മാരായ കാനത്തിൽ ജമീല, ടി സിദ്ദിഖ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൽ മാസ്റ്റർ എന്നിവർ ആശുപത്രിയിൽ എത്തി. ബിനീഷിൻ്റെ സംസ്കാരം നാളെയും മറ്റ് മൂന്ന് പേരുടേത് ഇന്നും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here