Home Uncategorized രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

0
രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച, ഒറ്റയടിക്ക് 22 പൈസയുടെ നഷ്ടം; എണ്ണ വില കുറഞ്ഞു, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 22 പൈസയാണ് ഇടിഞ്ഞത്. 86.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.

വെള്ളിയാഴ്ച 22 പൈസയുടെ നേട്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ട്രംപിന്റെ നയങ്ങളെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. ട്രംപിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചിന്തയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. ഓഹരി വിപണിയിലെ ഇടിവും രൂപയെ ബാധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here