Home Uncategorized ബാല ഇന്ത്യയും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു

ബാല ഇന്ത്യയും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു

0
ബാല ഇന്ത്യയും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു

തരുവണ ആറുവാൾ :എസ് കെ എസ് ബി വി തരുവണ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ബാല ഇന്ത്യയും കൗൺസിൽ മീറ്റും സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം നിർവ്വഹിച്ചു.
ജുബൈർ ദാരിമി പ്രാർത്ഥന നടത്തി. റെയ്ഞ്ച് പ്രസിഡന്റ്‌ ഉസ്മാൻ ഫൈസി പതാക ഉയർത്തി. എസ് കെ എസ് ബി വി വർക്കിങ് സെക്രട്ടറി അബ്ദുല്ല നിഹാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റെയ്ഞ്ച് പരിധിയിലെ മദ്റസകളിലെ എസ് കെ എസ് ബി വി ഭാരവാഹികൾക്കുള്ള കൗൺസിൽ മീറ്റിൽ മുദരിബ് ഹാഫിള് അനസ് വാഫി സംസാരിച്ചു.
ഹാഷിം ദാരിമി, ത്വാലിബ് റഹ്മാനി, ഫൈസൽ ദാരിമി,ബഷീർ തോട്ടോളി,അശ്റഫ് ടി,അസീസ് മുസ്ലിയാർ ടി,ഹംസ മുസ്ലിയാർ,ബഷീർ ഇ.വി എന്നിവർ പങ്കെടുത്തു.ജമാലുദ്ധീൻ വാഫി സ്വാഗതവും യു കെ നാസർ മൗലവി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here