Home Uncategorized കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ ; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ

കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ ; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ

0
കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ ; വനംവകുപ്പിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ മീൻമുട്ടി തറാട്ട് രാധ എന്ന സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തർക്കം. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോൾ വനംവകുപ്പ് പ്രദേശ വാസികൾക്ക് വ്യക്തമായ നിർദ്ദേശമോ മുന്നറിയിപ്പോ നൽകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കിൽ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.രാധയുടെ സംസ്‌കാരം കഴിഞ്ഞതോടെ കടുവയെ വെടിവെച്ച് കൊല്ലുമെന്ന തീരുമാനത്തിൽ നിന്ന് അധികൃതർ മാറുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അരമണിക്കൂർ മുമ്പും പ്രദേശത്ത് നിന്ന് നായയെ വന്യജീവി കൊണ്ടുപോയി. ഇപ്പോൾ കടുവയെ കൂട്ടിലാക്കി കൊണ്ട് പോവാനാണ് ശ്രമം. അത് അനുവദിക്കില്ല. കടുവയെ വെടി വെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. നാട്ടുകാരും എസ്റ്റേറ്റ് തൊഴിലാളിളും ഓഫീസിന് മുൻപിൽ പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മരിച്ച രാധയുടെ സഹോദരിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here