Home Uncategorized കുരുന്നു പ്രതിഭകൾ മാറ്റുരച്ച ഓല പീപ്പി. അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു

കുരുന്നു പ്രതിഭകൾ മാറ്റുരച്ച ഓല പീപ്പി. അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു

0
കുരുന്നു പ്രതിഭകൾ മാറ്റുരച്ച ഓല പീപ്പി. അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു

കാവുംമന്ദം: ശിശുക്കൾക്കിടയിൽ മാനസിക ഉല്ലാസവും ആത്മവിശ്വാസവും വളർത്തുന്നതിനും സർഗ്ഗവാസന പ്രകടിപ്പിക്കുന്നതിനും വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത് ഓലപ്പീപ്പി എന്ന പേരിൽ സംഘടിപ്പിച്ച അംഗൻവാടി കലോത്സവം ഏറെ മനോഹരമായി. കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടി പിന്നണി ഗായിക നിഖില മോഹൻ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 22 അംഗൻവാടികളിൽ നിന്നായി 200 ഓളം കുട്ടികൾ കലാപരിപാടികളിൽ പങ്കെടുത്തു. കുരുന്നു പ്രതിഭകൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് പരിപാടി അവസാനിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു, ഫാദർ ബാബു കക്കട്ടികാലായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ശിശു വികസന സമിതി ഓഫീസർ കെ പി ഷൈജ, അംഗൻവാടി ടീച്ചർ പ്രതിനിധി ജിൻസി സെബാസ്റ്റ്യൻ, ഹെൽപ്പർ പ്രതിനിധി കെ വി രജനി എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ എൻജി ജിഷ നന്ദിയും പറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here