Home Uncategorized വില്ലേജ് ഓഫീസ് തുറക്കാത്തതില്‍ പ്രതിഷേധം

വില്ലേജ് ഓഫീസ് തുറക്കാത്തതില്‍ പ്രതിഷേധം

0
വില്ലേജ് ഓഫീസ് തുറക്കാത്തതില്‍ പ്രതിഷേധം

പുല്‍പ്പള്ളി: സർക്കാർ ജീവനക്കാരുടെ സൂചനാ പണിമുടക്കിനെ തുടർന്ന് പുല്‍പ്പള്ളി വില്ലേജ് ഓഫീസ് തുറക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ജീവനക്കാർ എത്താതിരുന്നതിനാല്‍ ഇന്നലെ വില്ലേജ് ഓഫീസ് തുറന്നില്ല.

രാവിലെ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസിലെത്തിയവർ പൂട്ടിയിട്ടിരുന്ന ഗേറ്റിന് പുറത്ത് ഏറെ നേരംകാത്തുനിന്ന ശേഷമാണ് മടങ്ങിയത്. ഓഫീസ് തുറക്കാത്തതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ഉച്ചയോടെ വില്ലേജ് ഓഫീസ് തുറക്കാൻ അധികൃതർ തയാറായി.

LEAVE A REPLY

Please enter your comment!
Please enter your name here