12.2 C
London
Sunday, April 19, 2026

വയനാട് ഭൂമി ഏറ്റെടുക്കല്‍: ഹാരിസണ്‍ മലയാളം നല്‍കിയ അപ്പീലിനെതിരെ പ്രതിഷേധം; ഇന്ന് സിപിഎം മാര്‍ച്ച്‌

- Advertisement -spot_img

കല്‍പ്പറ്റ : വയനാട് ദുരന്ത പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെതിരെ പ്രതിഷേധിക്കാൻ സിപിഎം.വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് സിപിഎം ഇന്ന് മാർച്ച്‌ നടത്തും. ഭൂമി ഏറ്റെടുക്കല്‍ നടപടി ഹാരിസണ്‍ മലയാളം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസണ്‍ മലയാളം കോടതിയില്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ കൈവശമുളള ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്നാണ് പ്രധാന വാദം. മാത്രവുമല്ല കോടതി നിർദേശിച്ച നഷ്ടപരിഹാരം നല്‍കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഹ‍ർജിയിലുണ്ട്. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും എച്ച്‌ എം എല്ലിന് പരാതിയുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here