6.7 C
London
Sunday, April 19, 2026

സപ്ലൈകോ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി സബ്സിഡി ചന്ത സംഘടിപ്പിച്ചു

- Advertisement -spot_img

ആഘോഷകാലത്തെ സബ്സിഡി എടുത്തു കളഞ്ഞ സപ്ലൈകോ നടപടിയിൽ പ്രതിഷേധിച്ച് സബ്സിഡി ചന്തയുമായി യൂത്ത് കോൺഗ്രസ് മാനന്തവാടി: ആഘോഷകാലത്തെ സബ്സിഡി എടുത്ത് കളഞ്ഞ സപ്ലൈകോ നടപടിയിൽ പ്രതിഷേധിച്ചും നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെയും യൂത്ത് കോൺഗ്രസ് ഭക്ഷ്യ വസ്തുക്കൾക്ക് സബ്സിഡി നൽകി വിതരണം ചെയ്ത് പ്രതിഷേധിച്ചു.മാനന്തവാടി സപ്ലൈകോ സ്റ്റോറിന് മുമ്പിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.ഭക്ഷ്യ വസ്തുക്കൾ സബ്സിഡിയിൽ മേടിക്കാൻ വേണ്ടിയുള്ള നീണ്ട നിര വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെയാണ് ചൂണ്ടി കാണിക്കുന്നത്.വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ദാരിദ്ര രേഖയിൽ താഴെയുള്ള എഴുപതോളം കുടുംബങ്ങൾക്കാണ് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തത്.ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് പ്രതിഷേധ അരി ചന്ത ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.സബ്സിഡി ഭക്ഷ്യക്കിറ്റുകളുടെ വിതരണോത്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട നിർവഹിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായ ഉനൈസ് ഓ.ടി,ഷംസീർ അരണപ്പാറ,ഷക്കീർ പുനത്തിൽ,ശ്രീജിത്ത് വെള്ളമുണ്ട,സിജോ കമ്മന,വിജിൻ തലപ്പുഴ,നിസാം ചില്ലു, മുഹിയുദ്ധീൻതരുവണ,സുശോഭ് ചെറുകുമ്പം,ആസിഫ് സഹീർ തുടങ്ങിയവർ നേതൃത്വം നൽകി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here