16.7 C
London
Saturday, April 18, 2026

വയനാട് കോണ്‍ഗ്രസ് കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

- Advertisement -spot_img

കല്‍പ്പറ്റ : -ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയും, ദളിത് – പിന്നോക്ക ഉന്നമനത്തിന്റെ മുന്നണി പോരാളിയും, രാജ്യം ഭാരതര്തന നല്‍കി ആദരിച്ച മഹാത്മാവ് ഡോ. ബി. ആര്‍. അംബേദ്കറെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചത് യാതൃശ്ചികമായിരുന്നില്ല. കാലങ്ങളായി സംഘപരിവാര്‍ തുടര്‍ന്നുവരുന്ന മനുസ്മൃതിവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. രാജ്യതാല്‍പര്യങ്ങളെ ഇല്ലാതാക്കാന്‍ ഭരണഘടനയെയും അംബേദ്കര്‍ ഉള്‍പ്പടെ ഭരണഘടനാശില്‍പികളെ അപമാനിച്ച അമിത് ഷാ ഒരു നിമിഷം പോലും ഇന്ത്യാരാജ്യത്തിന്റെ മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല. ഇന്ത്യന്‍ന് രാഷ്ട്രപതി അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചുകളുടെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വയനാട് ജില്ലാ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. അമിത് ഷായെ പുറത്താക്കണമെന്ന നിവേദനം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് വയനാട് ജില്ലാ കളക്ടര്‍ മുഖാന്തിരം സമര്‍പ്പിച്ചു.ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.പി. ആലി, കെ.കെ. വിശ്വനാഥന്‍, കെ.വി. പോക്കര്‍ ഹാജി, ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഒ.വി. അപ്പച്ചന്‍, ബിജു എം.ജി, നിസി അഹമ്മദ്, ഡി.പി. രാജശേഖരന്‍, പി.ഡി. സജി, ബീന ജോസ്, ഒ.ആര്‍. രഘു, ബിനു തോമസ്, മോയിന്‍ കടവന്‍, ഉലഹന്നാന്‍ എന്‍.യു, ശോഭനകുമാരി .പി, പോള്‍സണ്‍ കൂവക്കല്‍, ജില്‍സണ്‍ തൂപ്പുങ്കര, ഉമ്മര്‍ കുണ്ടാട്ടില്‍, ബി. സുരേഷ് ബാബു, വര്‍ഗ്ഗീസ് മുരിയങ്കാവില്‍, ശങ്കരന്‍ ഇ.എ, ആര്‍. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here