7.9 C
London
Sunday, April 19, 2026

ലീഡര്‍ കെ. കരുണാകരനെ അനുസ്മരിച്ചു

- Advertisement -spot_img

കല്‍പ്പറ്റ: ലീഡര്‍ കെ. കരുണാകരന്റെ 14 ?മത് ചരമദിനത്തില്‍ വയനാട് ഡി.സി.സിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ലീഡറുടെ ഫോട്ടോയില്‍ ജില്ലാ യു. ഡി. എഫ്. കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ് പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ് ലീഡറുടെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത്. ദീര്‍ഘ വീക്ഷണവും, ആത്മവിശ്വാസവും കൈമുതലായ ലീഡര്‍ കേരളത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പലതും ലോകത്തിന് തന്നെ മാതൃകയാവുകയാണുണ്ടായത്. മലബാറിലെ ക്ഷീര കര്‍ഷകന്റെ വികാരങ്ങളെ മാനിച്ച് മലബാര്‍ മേഖല ക്ഷീരോല്‍പാതക യൂണിയന്റെ തുടക്കം കുറിച്ചത് ലീഡര്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോളാണ് എന്നും അദ്ദേഹം അനുസ്മരിച്ചു.യോഗത്തില്‍ പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, വി. എ. മജീദ്, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ബിനുതോമസ്, മൊയിന്‍ കടവന്‍, വിജയമ്മ ടീച്ചര്‍, ശോഭന കുമാരി, ജയപ്രസാദ്.പി, വിനോദ് കുമാര്‍, ശശികുമാര്‍ വി.കെ. സുന്ദര്‍രാജ് എടപ്പെട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here