10.8 C
London
Sunday, April 19, 2026

അടുത്ത വര്‍ഷം മുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല

- Advertisement -spot_img

ന്യൂഡല്‍ഹി: 2025 ജനുവരി ഒന്നു മുതല്‍ 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. വാട്‌സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല.

വിപണിയിലിറങ്ങി പത്ത് വര്‍ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളഴയില്‍ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്.

സാംസങ് ഗാലക്‌സി എസ് 3

സാംസങ് ഗാലക്‌സി നോട്ട് 2

സാംസങ് ഗാലക്‌സി എയ്‌സ് 3

സാംസങ് ഗാലക്‌സി എസ് 4 മിനി

മോട്ടോ ജി (ഫസ്റ്റ് ജെന്‍)

മോട്ടോറോള റേസര്‍ എച്ച്.ഡി

എച്ച്.ടി.സി വണ്‍ എക്‌സ്

എച്ച്.ടി.സി വണ്‍ എക്‌സ് പ്ലസ്

എച്ച്.ടി.സി ഡിസയര്‍ 500

എച്ച്.ടി.സി ഡിസയര്‍ 601

എച്ച്.ടി.സി ഒപ്റ്റിമസ് ജി

എച്ച്.ടി.സി നെക്‌സസ് 4

എല്‍.ജി ജി2 മിനി

എല്‍.ജി എല്‍90

സോണി എക്‌സ്പീരിയ ഇസഡ്

സോണി എക്‌സ്പീരിയ എസ്പി

സോണി എക്‌സ്പീരിയ ടി

സോണി എക്‌സ്പീരിയ വി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here