16.1 C
London
Sunday, April 19, 2026

ജില്ലാതല ക്രിസ്തുമസ് പുതുവത്സര കേക്ക് മേള ഉദ്ഘാടനം ചെയ്തു

- Advertisement -spot_img

മീനങ്ങാടി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര കേക്ക് മേളയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ നിർവഹിച്ചു.ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. ഡിസംബർ 21 മുതൽ ജില്ലയിൽ മുഴുവൻ സിഡിഎസ് കളിലും ആയി ആരംഭിച്ച മേള ഡിസംബർ 26 വരെ പ്രവർത്തിക്കും. വീട്ടമ്മമാർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള കേക്കുകളോടൊപ്പം കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളും മേളകളിൽ സജീവമാണ്. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റെജീന വി കെ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ അർഷക് സുൽത്താൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് കോഡിനേറ്റർ വിദ്യ, എം ഇ സി മാരായ ഹനിമ, ആമിന, റിസോഴ്സ് പേഴ്സൺ മാരായ ജയന്തി എം എസ്, സീന സുകുമാരൻ എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here