10.4 C
London
Monday, April 20, 2026

കല്‍പ്പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട:172.32 ഗ്രാം എംഡിഎംഎയുമായി; യുവാവ് അറസ്റ്റില്‍

- Advertisement -spot_img

കല്‍പ്പറ്റ: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍, റെയിഞ്ച് , ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് , കെ 9 ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി കല്‍പ്പറ്റയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ബസ് യാത്രികനില്‍ നിന്നും 172.37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരു- തിരൂര്‍ സ്വകാര്യ ബസിലെ യാത്രക്കാരനായ മലപ്പുറം വെള്ളവങ്ങാട് വളനി സ്വദേശി മാഞ്ചേരി വീട്ടില്‍ ഷംനാസ് എം (33 ) എന്നയാളില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ മയക്കുമരുന്ന് പിടികൂടിയത്. ഇയാള്‍ എംഡിഎംഎ ബാംഗ്ലൂരില്‍ നിന്നും മേടിച്ച് ശരീരത്തില്‍ ഒളിപ്പിച്ച് മഞ്ചേരിയിലേക്ക് വില്‍പ്പനക്കായി കൊണ്ടു പോവുകയായിരുന്നു. 20 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി ഷര്‍ഫുദ്ദീന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ വി ഹരീഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ( ഗ്രേഡ്) വി.എ ഉമ്മര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ എം ലത്തീഫ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. എ അനസ് , കെ എ നിസാര്‍ ,കെ കെ വിപിന്‍,
സിവില്‍ പോലീസ് ഓഫീസര്‍ ഉനൈസ്,പോലീസ് കെ9 ഡോഗ് സ്‌ക്വാഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ
വി രാകേഷ്, എം.കെ വിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ
സജിപോള്‍, പ്രോമിസ് എം പി,സാദിഖ് അബ്ദുള്ള, ബേസില്‍ സിഎം ,
അമല്‍ ജോസ് വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂര്യ കെ വി
എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.പ്രതിയെ തുടര്‍നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ചിന് കൈമാറി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here