7.6 C
London
Monday, April 20, 2026

എസ്.കെ.എസ്.എസ്.എഫ് പ്രതിഭാ സംഗമം നടത്തി

- Advertisement -spot_img

കല്‍പ്പറ്റ: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കണ്ണൂര്‍ തളിപ്പറമ്പ് വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തില്‍ പങ്കെടുക്കേണ്ട പ്രതിഭകള്‍ക്കായ് വയനാട് ജില്ലാ പ്രതിഭാ സംഗമം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അയ്യൂബ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡന്റ് നൗഷീര്‍ വാഫി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി, ഖാലിദ് ചെന്നലോട് വിഷയാവതരണം നടത്തി. ജനറല്‍ ത്വലബ വിഭാഗങ്ങളിലായി 150 ഓളം മത്സരാര്‍ത്ഥികള്‍ സംസ്ഥാന സര്‍ഗലയത്തില്‍ ഡൊമിനന്റ് കാറ്റഗറിയില്‍ വയനാടിനെ പ്രതിനിധീകരിക്കും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here