5.2 C
London
Monday, April 20, 2026

നാഷണല്‍ സര്‍വീസ് സ്‌കീം; സപ്തദിന സഹവാസ ക്യാമ്പിന് ജില്ലയില്‍ തുടക്കം കുറിച്ചു

- Advertisement -spot_img

വടുവന്‍ചാല്‍: നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന ക്യാമ്പിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് വടുവന്‍ചാലിന്റെ നേതൃത്വത്തില്‍ ജിഎല്‍പിഎസ് കല്ലിക്കണിയില്‍ നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജിഎച്ച്എസ്എസ്. വടുവന്‍ചാല്‍ പ്രിന്‍സിപ്പാള്‍ മനോജ് കെ വി പ്രസ്തുത യോഗത്തില്‍ സ്വാഗതമരുളി. വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതാ വിജയന്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുഭാഷ് വി പി ക്യാമ്പ് വിശദീകരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശശീന്ദ്രന്‍, എന്‍എസ്എസ് സംസ്ഥാനതല മികച്ച വളണ്ടിയര്‍ മുഹമ്മദ് ഫിനാസ്, ഉത്തരമേഖലയിലെ മികച്ച ഫീമെയില്‍ വളണ്ടിയര്‍ അനില്‍ഡ കെ ഷാജില്‍, വയനാട് ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ ബിജോയ് വേണുഗോപാല്‍ എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ അജിത ചന്ദ്രന്‍, ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ ഷിവി എം കെ, എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ ശ്യാല്‍ കെ എസ് , കല്‍പ്പറ്റ ക്ലസ്റ്റര്‍ കണ്‍വീനര്‍ വിശ്വേഷ് വി.ജി. വടുവന്‍ചാല്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സുര എന്നിവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here