18.2 C
London
Sunday, April 26, 2026

എം.ജെ.എസ്.എസ്.എ കലോത്സവ നഗരിയിൽ ജ്യോതിർഗമയ പവനിൻ ഒരുക്കും

- Advertisement -spot_img

മീനങ്ങാടി: 22 ന് മീനങ്ങാടിയിൽ നടക്കുന്ന ഭദ്രാസന കലോത്സവ നഗരിയിൽ ടീം ജ്യോതിർഗയുടെ പവലിയൻ ഒരുക്കും. അവയവ ദാനത്തിന് സന്നദ്ധരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും അവയവദാന സമ്മതി പത്രം സമർപ്പിക്കുന്നതിന് അവസരമുണ്ടാകും. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്യാൻ സന്നദ്ധരായ അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പവലിനിയിൽ വെച്ച് കേശം സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അവയവദാനം , രക്തദാനം, കേശദാനം എന്നിവയെ കുറിച്ച് സംശയ നിവാരണത്തിനും ബോധവൽക്കരണത്തിനും ഇവിടെ സൗകര്യമുണ്ടാകും. എം. ജെ.എസ്.എസ്. എ. മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ നടന്നുവരുന്ന രക്തദാന അവയവദാന
കേശദാന ജീവകാരുണ്യ പദ്ധതിയായ ജ്യോതിർ ഗമയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപലമാക്കുന്നതിന്റെ ഭാഗമായാണ് കലോത്സവ വേദി പ്രത്യേക പവലിയൻ ഒരുക്കുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here