7.3 C
London
Sunday, April 26, 2026

ഡയാലൈസര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കിറ്റ് നല്‍കി

- Advertisement -spot_img

മേപ്പാടി: മുണ്ടകൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് താമസിക്കുന്ന കിഡ്‌നി രോഗികള്‍ക്ക് ഡയാലൈസര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കിറ്റ് നല്‍കി. മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ഡയാലിസിസ് ചെയ്യുന്ന ആറ് പേര്‍ക്ക് മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് കിറ്റുകള്‍ നല്‍കിയത്. യഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി.നാസര്‍ ഉദ്ഘാടനം ചെയ്തു. മമ്മുട്ടി അഞ്ചുകുന്ന്, ഷഹീന്‍ അഹമ്മദ്, ഫസീമുദ്ധീന്‍, ഉസ്മാന്‍.ടി, സി.ഷിഹാബ്, വാര്‍ഡ് മെമ്പര്‍ സി.നൂറുദ്ദീന്‍, അസ്ലം അലി, ആസിഫ്.കെ,  മന്‍സൂര്‍ മുണ്ടക്കൈ എന്നിവര്‍ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here