അനന്ത്പുര്‍: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ ഡി ടീമിനെ തകര്‍ത്ത് ഇന്ത്യ എ. 488 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഡിയുടെ പോരാട്ടം 301 റണ്‍സില്‍ അവസാനിച്ചു. 186 റണ്‍സിനാണ് ഇന്ത്യ എ വിജയിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ 290 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എടുത്തു ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഡിയുടെ ഒന്നാം ഇന്ന്ങ്‌സ് പോരാട്ടം 183 റണ്‍സില്‍ അവസാനിച്ചിരുന്നു.
റിക്കി ഭുയി സെഞ്ച്വറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലെത്താന്‍ അതു തികഞ്ഞില്ല. താരം 113 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (41), മലയാളി താരം സഞ്ജു സാംസണ്‍ (45 പന്തില്‍ 44) എന്നിവരും തിളങ്ങി. സഞ്ജു മൂന്ന് വീതം സിക്‌സും ഫോറും തൂക്കി.

