9.7 C
London
Sunday, April 26, 2026

മുട്ടക്കോഴി വിതരണ പദ്ധതി ആരംഭിച്ചു

- Advertisement -spot_img

പുല്‍പ്പള്ളി: പഞ്ചായത്ത് മുട്ടക്കോഴി വിതരണ പദ്ധതി ആരംഭിച്ചു. പൊതുവിഭാഗത്തിലെ 650 ഉം പട്ടികവര്‍ഗത്തിലെ 600 ഉം പട്ടികജാതി വിഭാഗത്തിലെ 80 ഉം കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ അഞ്ചു വീതം മുട്ടക്കോഴികളെ സൗജന്യമായി നല്‍കും.പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം സിന്ധു സാബു അധ്യക്ഷത വഹിച്ചു. മൃഗാശുപത്രി സീനിയര്‍ വെറ്ററിിനറി സര്‍ജന്‍ ഡോ.കെ.എസ്. പ്രേമന്‍, പദ്ധതി പഞ്ചായത്തുതല കോ ഓര്‍ഡിനേറ്റര്‍ സി.ഡി. റോഷ്‌ന, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. രമേശന്‍, പി.കെ. സുനിത, ജ്യോതി രാജു, ജീവനക്കാരായ വി.എം. ജോസഫ്, പി.ആര്‍. സന്തോഷ്‌കുമാര്‍, പി.ജെ. മാത്യു, സിജി സാബു എന്നിവര്‍ നേതൃത്വം നല്‍കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here