9.7 C
London
Sunday, April 26, 2026

കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധം

- Advertisement -spot_img

കൽപ്പറ്റ: കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ കഞ്ഞി വെച്ച് പ്രതിഷേധം. ഡിപ്പോയിലെ പ്യൂണായ പള്ളിക്കുന്ന് സ്വദേശിനി രഞ്ജിനി ആണ് ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധിച്ചത്. ആഗസ്റ്റ് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടർന്നായിരുന്നു സമരം. ഡിപ്പോയുടെ ഉത്തരവാദിത്വമല്ല ഇതെന്നും തിരുവനന്തപുരത്തു നിന്നാണ് ശമ്പളം നൽകാൻ ഉള്ള തീരുമാനം എടുക്കേണ്ടത് എന്നുമാണ് സ്റ്റേഷൻ മാസ്റ്റർ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ 16 ഡ്യൂട്ടി വേണ്ടിടത്ത് പതിനഞ്ചര ഡ്യൂട്ടിയായിരുന്നു രഞ്ജിനിയെടുത്തത്.

മകളുടെ മകന് ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ആയതിനാലാണ് ഡ്യൂട്ടിക്ക് എത്താൻ കഴിയാതിരുന്നതന്നാണ് രഞ്ജിനി പറയുന്നത്. ഭർത്താവ് മരണപ്പെട്ട രജിനി 18 വർഷമായി ഇവിടെ ജോലി പ്യൂണായി ജോലി ചെയ്യുകയാണ്. അര ഡ്യൂട്ടിയുടെ പേര് പറഞ്ഞാണ് ശമ്പളം തടഞ്ഞു വച്ചിരിക്കുന്നതെന്നും, സാമ്പത്തികമായി കഷ്ട‌ത അനുഭവിക്കുന്ന തനിക്ക് ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നും രഞ്ജിനി പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here