15.7 C
London
Tuesday, October 8, 2024

ജയിലിൽ വച്ച് പരിചയം, ഒന്നിച്ച് കഞ്ചാവ് കടത്ത് ആരംഭിച്ചു: ആറ് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

- Advertisement -spot_img

തൃശൂർ: ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നു ആറ് കിലൊ കഞ്ചാവുമായി മൂന്നു പേരെ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ (39), ശശിധരൻ (53) എന്നിവരാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് മൂന്നിന് ഒല്ലൂർ ശ്രീഭവൻ ഹോട്ടലിൻ്റെ കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നു പേരും കുടുങ്ങിയത്. വിവേകിനും സമീത് മോനും മയക്കുമരുന്നു കേസുകളിൽ പ്രതിയായിരുന്നു. മലമ്പുഴ ജയിലിൽ വെച്ച് ഇരുവരും പരിചയപ്പെട്ടതിനു ശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരിൽ എത്തിയത്.

സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, ഒല്ലൂർ സിഐ ടി.പി.ഫർഷാദ്, എസ്ഐ ജീസ് മാത്യു, എഎസ്ഐ സുരീഷ്, പൊലീസുകാരായ റനീഷ്, അഞ്ജു, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ജീവൻ, പൊലീസുകാരായ ലികേഷ്, വൈശാഖ്, അനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here