21.2 C
London
Saturday, April 25, 2026

സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന് പി സതീദേവി

- Advertisement -spot_img

സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന്  വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല എന്നും ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലുള്ള വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും പി സതീദേവി പറഞ്ഞു.

കൊല്ലത്ത് അമ്മക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ പൊലിസിനോട് റിപോർട്ട് തേടുമെന്നും ഈ സംഭവം വനിത കമ്മീഷൻ അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here