5.1 C
London
Saturday, April 25, 2026

ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് എനിക്ക് അറിയില്ല: പ്രതികരണവുമായി രജനീകാന്ത്

- Advertisement -spot_img

ലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷകളിൽ വലിയ ചർച്ചയാവുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തമിഴിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്ന് രജനീകാന്ത് പറഞ്ഞത്.

തമിഴിൽ നിന്ന് നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം രാധിക ശരത് കുമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലും ഇത്തരം മോശം അനുഭവങ്ങൾ സ്ത്രീകൾക്കുണ്ടാവുന്നുണ്ടെന്നും താരം പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here