9.9 C
London
Saturday, April 25, 2026

അം​ഗനവാടി ടീച്ചർക്ക് തോന്നിയ സംശയം; മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

- Advertisement -spot_img

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്.

പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അം​ഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയിരുന്നത്.

ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here