15.8 C
London
Saturday, April 25, 2026

ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും; ഒരാഴ്ചയ്ക്കുള്ളില്‍ നിയമഭേദഗതിയെന്ന് മമത ബാനര്‍ജി

- Advertisement -spot_img

കൊല്‍ക്കത്ത: സ്ത്രീ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പ്രഖ്യാപനം. പീഡന വിരുദ്ധ ബില്‍ പാസാക്കും. ബലാത്സംഗക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ബില്ലില്‍ ഉറപ്പാക്കുന്നതായിരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. ബില്‍ കൊണ്ടുവരുന്നതിനായി നിയമസഭ വിളിച്ചു ചേര്‍ക്കും. നിയമസഭ പാസ്സാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 31 നും സെപ്റ്റംബര്‍ ഒന്നിനും പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here