6.6 C
London
Friday, April 24, 2026

പരാതികള്‍ കൂടുന്നു, എസ്‌ഐടിയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തും, ടീമുകളായി തിരിഞ്ഞ് അന്വേഷണം

- Advertisement -spot_img

തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍(എസ്‌ഐടി) കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമായത്.

ഓരോ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ എസ്‌ഐടി വിവിധ ടീമുകളായി തിരിഞ്ഞാകും അന്വേഷണം നടത്തുക. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പൊലീസ് എഐജി ജി പൂങ്കുഴലിയും തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ഐശ്വര്യ ഡോംഗ്രെയും അതാത് പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ നല്‍കിയ പരാതികളില്‍ അന്വേഷണം നടത്തും. തിരുവനന്തപുരം റേഞ്ച് ഡിഐജി എ അജീതാ ബീഗത്തിനാണ് പരാതി നല്‍കേണ്ടത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here