13.4 C
London
Thursday, April 23, 2026

തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു, ഒഴിഞ്ഞു കിടക്കുന്നത് ഒരു ലക്ഷത്തിലധികം സീറ്റുകള്‍

- Advertisement -spot_img

ചെന്നൈ: തമിഴ്നാട് എഞ്ചിനീയറിങ് അഡ്മിഷന്‍ (ടിഎന്‍ഇഎ) എടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 443 എണ്ണത്തില്‍ 30 കോളജുകളില്‍ ഒരു വിദ്യാര്‍ഥി പോലും അഡ്മിഷന്‍ എടുത്തിട്ടില്ല. 110 കോളജുകളില്‍ പത്തില്‍ താഴെയാണ് അഡ്മിഷന്‍ എടുത്ത വിദ്യാര്‍ഥികളുടെ എണ്ണം.

ആദ്യ റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 37.6% സീറ്റുകള്‍ മാത്രമാണ് നികത്തിയത്. രണ്ട് റൗണ്ട് കൗണ്‍ലിങ് പൂര്‍ത്തിയായപ്പോള്‍ 1,62 392 സീറ്റുകളില്‍ 61082 സീറ്റുകളില്‍ മാത്രമാണ് അഡ്മിഷന്‍ നടന്നത്. ഈ അധ്യയന വര്‍ഷം 55,000-60,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷവും എന്റോള്‍മെന്റ് മോശമായതിനാല്‍ അണ്ണാ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചില കോളജുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. എന്തുകൊണ്ടാണ് ഈ കോളജുകള്‍ക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നതെന്ന വിവരം പഠിക്കേണ്ടതുണ്ടെന്നും സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങള്‍ ശുപാര്‍ശ ചെയ്യേണ്ടതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here