12.1 C
London
Wednesday, April 22, 2026

സൂചിപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

- Advertisement -spot_img

സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

12 ദിവസമായ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് കണ്ടെത്തിയത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരും ബന്ധുവീടുകളില്‍ കഴിയുന്നവരും ഇന്നലെ ജനകീയ തിരച്ചിലിനായി എത്തിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here