Home Uncategorized ‘നാട്ടില്‍ ജോലി കിട്ടില്ല’; ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ സഹോദരിക്ക് വിദേശത്ത് പോകാന്‍ അനുമതി, കേസില്‍ നാലാംപ്രതി

‘നാട്ടില്‍ ജോലി കിട്ടില്ല’; ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ സഹോദരിക്ക് വിദേശത്ത് പോകാന്‍ അനുമതി, കേസില്‍ നാലാംപ്രതി

0
‘നാട്ടില്‍ ജോലി കിട്ടില്ല’; ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ സഹോദരിക്ക് വിദേശത്ത് പോകാന്‍ അനുമതി, കേസില്‍ നാലാംപ്രതി

കൊല്ലം: അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് സൂരജിന്റെ സഹോദരി സൂര്യയ്ക്ക് തൊഴില്‍ തേടി വിദേശത്തു പോകാന്‍ കര്‍ശന ഉപാധികളോടെ അനുമതി. ഉത്ര കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസിലെ നാലാം പ്രതിയായ സൂര്യയ്ക്ക് പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി ആശ മറിയം മാത്യൂസ് ആണ് അനുമതി നല്‍കിയത്.

അച്ഛന്‍ പക്ഷാഘാതം വന്നു കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്കു കേസിനെത്തുടര്‍ന്ന് നാട്ടില്‍ ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്നും വിദേശത്തു തൊഴില്‍ തേടിപ്പോകാന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സൂര്യയുടെ ഹര്‍ജി. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും വിശദവാദം കേട്ട കോടതി കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here