Home Uncategorized ചൂരല്‍മല ദുരന്തം; മരണം 67, പള്ളികളിലും മദ്രസകളിലും താല്‍കാലിക ആശുപത്രി

ചൂരല്‍മല ദുരന്തം; മരണം 67, പള്ളികളിലും മദ്രസകളിലും താല്‍കാലിക ആശുപത്രി

0
ചൂരല്‍മല ദുരന്തം; മരണം 67, പള്ളികളിലും മദ്രസകളിലും താല്‍കാലിക ആശുപത്രി

വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 67 ആയി.അതേസമയം പ്രദേശത്തെ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here