Home Uncategorized ബാണാസുസാഗര്‍ അണക്കെട്ട് തുറന്നു;തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം-ജില്ലാ കളക്ടര്‍

ബാണാസുസാഗര്‍ അണക്കെട്ട് തുറന്നു;തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം-ജില്ലാ കളക്ടര്‍

0
ബാണാസുസാഗര്‍ അണക്കെട്ട് തുറന്നു;തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം-ജില്ലാ കളക്ടര്‍

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധികജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here