10.4 C
London
Monday, April 20, 2026

ജലനിരപ്പ് ഉയർന്നു : ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട്

- Advertisement -spot_img

പടിഞ്ഞാറത്തറ : കനത്ത മഴയെ തുടർന്ന് ബാണാസുരസാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു. അധികജലം ഒഴുക്കി വിടുന്നതിനുള്ള രണ്ടാംഘട്ട നടപടിയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ജലം ഒഴുക്കി വിടുന്നതിനു മുൻപ് ഇനിയും മുന്നറിയിപ്പ് നൽകും. ജലം ഒഴുകിയെത്താൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ജലനിരപ്പ് അപ്പർ റൂൾ ലെവൽ എത്തിയതിനെ തുടർന്നാണ് ബാണാസുര സാഗ‌റിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 773.50 മീറ്ററായി. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here