മാനന്തവാടി: കേന്ദ്രം ഭരിക്കുന്നത് കര്‍ഷകരെ ശത്രുക്കളായി കാണുന്ന സര്‍ക്കാരാണെന്നും കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ അതിനുദാഹരണമാണെന്നും കര്‍ണാടക ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച് മുനിയപ്പ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പനമരം പുഴയോരം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാനന്തവാടി നിയോജക മണ്ഡലം തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഭക്ഷണം ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് യാതൊരുവിധ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കാര്‍ഷിക മേഖലയെ എങ്ങനെ തീറെഴുതി കൊടുക്കാമെന്നാണ് നരേന്ദ്രമോദി ചിന്തിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം ഇതുവരെ നടപ്പായില്ല. കര്‍ഷകരുടെ ജീവിത ഉന്നമനത്തിനുള്ള നിരവധി പദ്ധതികളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പെരുവക, ഗോദാവരി കോളനി, ദ്വാരക, കോറോം, എള്ളുമന്ദം എന്നീ കുടുംബയോഗങ്ങില്‍ അദ്ദേഹം പങ്കെടുത്തു. വിവിധ സ്ഥലങ്ങളായി അദ്ദേഹത്തോടൊപ്പം കെ.വി.തങ്കബാലു, മോയിന്‍ഹാജി, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു

