14.6 C
London
Sunday, April 19, 2026

‘ഇത്തവണ റോബര്‍ട്ട് വാധ്ര വേണം’; അമേഠിയില്‍ പോസ്റ്ററുകള്‍

- Advertisement -spot_img

ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്ന അനിശ്ചിതത്വം നിലനില്‍ക്കെ, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നിലാണ് വാധ്രയ്ക്കു വേണ്ടി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് റോബര്‍ട്ട് വാധ്ര ഇത്തവണ വേണമെന്നാണ് എന്നാണ് പോസ്റ്ററിലെ വാചകം. ഗാന്ധി കുടുംബം കാലങ്ങളായി മത്സരിച്ചു വരുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുല്‍ മണ്ഡലം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹം പരന്നത്.

മുമ്പ് സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ അമേഠിയില്‍ നിന്നും മത്സരിച്ചു വിജയിച്ചിട്ടുണ്ട്. അമേഠിയില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. മെയ് 20 ന് അഞ്ചാംഘട്ടത്തിലാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുക.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here