6.7 C
London
Sunday, April 19, 2026

‘കുട്ടികളെ ഒറ്റക്കിരുത്തേണ്ട’; രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കണം, വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

- Advertisement -spot_img

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ തൊട്ടടുത്ത സീറ്റില്‍ രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നല്‍കി. ’12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന അവരുടെ മാതാപിതാക്കളില്‍/രക്ഷകരില്‍ ഒരാള്‍ക്കെങ്കിലും ഒപ്പം സീറ്റ് അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണം, ഇതിന്റെ റെക്കോര്‍ഡ് സൂക്ഷിക്കണം,’ ഡിജിസിഎ പറഞ്ഞു.

12 വയസ്സിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിമാനത്തില്‍ സീറ്റ് അനുവദിക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്നാണ് ഡിജിസിഎ നിര്‍ദേശം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here