6.7 C
London
Sunday, April 19, 2026

കരയ്ക്കു കയറാൻ കാത്തില്ല; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

- Advertisement -spot_img

തൃശൂർ: മാന്ദാമം​ഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോ​ഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്.

ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആന കിണറ്റിൽ വീണത്. വീട്ടുകാർ ഉപയോ​ഗിക്കുന്ന കിണർ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here