7.9 C
London
Sunday, April 19, 2026

യു.ഡി.എഫ് വനിതാ നേതൃത്വ സംഗമം നടത്തി

- Advertisement -spot_img

പുൽപള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുല്പള്ളി മണ്ഡലം യു.ഡി.എഫ്. വനിതാ നേതൃത്വ സംഗമം പുല്പള്ളി ബാങ്ക് ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണി വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.രജിത്ര സന്തോഷ് അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ഡി.സി.സി. സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, ബീന ജോസ്, നേതാക്കളായ സിദ്ദീഖ് മഹ്മൂദി, പി.എന്‍. ശിവന്‍, പി.ഡി. ജോണി, ബിന്ദു സജീവ്, മേഴ്‌സി ബെന്നി, സി.പി. കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here