7.9 C
London
Sunday, April 19, 2026

കുറഞ്ഞ ഓവര്‍ നിരക്ക്; രാഹുലിനും ഋതുരാജിനും പിഴ ശിക്ഷ

- Advertisement -spot_img

ലഖ്‌നൗ: ഐപിഎല്ലില്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിക്കാതെ പിഴയൊടുക്കി ക്യാപ്റ്റന്‍മാര്‍. ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തില്‍ ഇരു ടീമുകളുടേയും നായകന്‍മാരായ കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്ക് പിഴ ശിക്ഷ.

കുറഞ്ഞ ഓവര്‍ നിരക്കിനു ഇരു നായകന്‍മാരും 12 ലക്ഷം രൂപ പിഴയൊടുക്കണമെന്നു ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതേ കുറ്റത്തിനു മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഐ 12 ലക്ഷം പിഴ ചുമത്തിയിരുന്നു.

മത്സരത്തില്‍ ലഖ്‌നൗ എട്ട് വിക്കറ്റിന്റെ വിജയം ആഘോഷിച്ചു. അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും ചെയ്തു. പിന്നാലെയാണ് പിഴ ശിക്ഷ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here