10.1 C
London
Sunday, April 19, 2026

കേരള മുഖ്യമന്ത്രിയെ എന്താണ് ജയിലില്‍ അടയ്ക്കാത്തത്?: രാഹുല്‍ ഗാന്ധി

- Advertisement -spot_img

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 24 മണിക്കൂറും താന്‍ ബിജെപിയെ ആക്രമിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കേരളത്തില്‍ നിരവധി അഴിമതിയുണ്ടായിട്ടും അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തതെന്നും ഇഡിയും സിബിഐയും ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം. ഈ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുകൊണ്ടാണ് ഇത് കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇത് സാധിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം

24 മണിക്കൂറും തന്നെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജന്‍സികളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താന്‍ ഓരോ ദിവസവും ആലോചിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍ ബിജെപി എംപിമാര്‍ ഇയാള്‍ തങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു താന്‍ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണ്. ലോക്‌സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്നാ ണ്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു പാര്‍ട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേല്‍പ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയില്‍ മലയാളിയുടെ ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോള്‍ ഏത് ഭാഷയില്‍ കേരളം അതിന്റെ ചരിത്രം പറയും? കേരളത്തിലെ ദോശയും തമിഴ്‌നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസിലാക്കണം. തമിഴ്‌നാടിന്റെ ചരിത്രം മനസ്സിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോദി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാന്‍ മോദിക്ക് കഴിയില്ല. താന്‍ ഭാരത് ജോഡോ യാത്ര നടത്തി, 4000 കിലോമീറ്റര്‍ ദൂരമാണ് നടന്നത്. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here