Home NEWS WAYANAD ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു

ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു

0
ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു

ബത്തേരി : ബത്തേരി തിരുനെല്ലിയിൽ സ്കൂട്ടർ മതിലിലിടിച്ച് യുവാക്കൾ മരിച്ചു. കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വീഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാണിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു‌ (23) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വന്ന ഇവരുടെ സ്‌കൂട്ടർ പാതയോരത്തെ മതിലിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here