5.9 C
London
Tuesday, April 21, 2026

അന്തിമ വോട്ടർ പട്ടികയിൽ പേരുകൾ ക്രമത്തിലല്ല;വലഞ്ഞ് വോട്ടർമാരും ബിഎൽഒമാരും           

- Advertisement -spot_img

എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ക്രമത്തിലല്ല. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയൽ നമ്പറുകളിലാണ്. ബിഎൽഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.

സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാൻ വേണ്ടിയാണ് എസ്ഐ ആർ നടപ്പാക്കി വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തിയത് എങ്കിലും ബിഎൽഒമാർക്ക് ഉൾപ്പെടെ തലവേദന ആകുകയാണ് അന്തിമ വോട്ടർ പട്ടിക. ഒരേ കുടുംബത്തിലെ ഒരേ അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വിവിധ ക്രമനമ്പറുകളിൽ ആയാണ്. അതായത് ഒരു വീട്ടു നമ്പറിലേ ഒരംഗത്തിന്റെ ക്രമനമ്പർ 1 ആണെങ്കിൽ, അതേ വീട്ട് നമ്പറിൽപ്പെട്ട മറ്റൊരംഗത്തിന്റെ ക്രമനമ്പർ 593 ആണ്. ഇത് ബിഎൽഒമാർക്ക് ക്രമപ്പെടുത്താൻ ഉള്ള ഓപ്ഷൻ വെബ്സൈറ്റിൽ ഇല്ല. വോട്ടർമാരുടെ ക്രമനമ്പർ ബിഎൽഒമാർക്ക് നൽകാനുള്ള അവസരം തരണമെന്ന് ബിഎൽഒമാർ നേരത്തെ തന്നെ ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരത്തിൽ സീരിയൽ നമ്പർ നൽകുന്നത്. ഇത് ബിഎൽഒമാരുടെ ജോലിഭാരം കൂട്ടുന്നുണ്ട്. മുഴുവൻ വോട്ടർമാരെയും കണ്ടെത്തി ക്രമപ്പെടുത്തി വരുമ്പോഴേക്കും 2 ദിവസം എടുക്കും എന്നാണ് ബിഎൽഒമാർ പറയുന്നത്. തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ സാധാരണക്കാരനും ഇത് ബുദ്ധിമുട്ടാകുന്നുണ്ട്.

ഒരേ വീട്ടിലെ അംഗങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി നോഷൻ നമ്പർ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്വെയറിൽ ഓപ്ഷൻ ഉണ്ട്. ഒരു വീട്ടിലെ ഒരേ അംഗങ്ങൾക്ക് ഒരു നമ്പർ നൽകും അതാണ് നോഷൻ നമ്പർ എന്ന് ഉദ്ദേശിക്കുന്നത്. താലൂക്ക് ഓഫീസിൽ നിന്നാണ് നോഷൻ നമ്പർ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുന്നത്. നോഷൻ നമ്പർ ഇടാൻ ബി എൽ ഒ മാർക്ക് അവസരം നൽകിയാൽ പ്രശ്നത്തിന് പരിഹാരമാകും എന്നാണ് ബിഎൽഒമാർ പറയുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here