12.1 C
London
Wednesday, April 22, 2026

വാർഷികാഘോഷവുംയാത്രയയപ്പും

- Advertisement -spot_img

പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ അമ്പത്തിയൊന്നാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ മിനി പി എൻ, ബേബി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യസ ഓഫറസർ സി. വി മൻമോഹൻ ഉദ്ഘാടകനായ ചടങ്ങിൽ പിന്നണിഗായകൻ അഖിൽദേവ് വിശിഷ്ടാതിഥിയായി. ചടങ്ങിൽ വച്ച് യുവ എഴുത്തുകാരി ഹബീബ ഷജീറിന്റെ നോവൽ പ്രകാശനം ഗായകൻ അഖിൽ ദേവ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുധീഷ് ടി എസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിജുകുമാർ, ഹെഡ്മിസ്ട്രസ് സീമ കെ , അനില എസ് , എസ്. എം സി ചെയർമാൻ സണ്ണി കെ ജെ, സജീർ, എം.പി. ടി. എ പ്രസിഡൻ്റ് ഖമറുന്നീസ, സ്‌റ്റാഫ് സെക്രട്ടറി വൃന്ദ എൻ വി തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ കായിക ശാസ്‌ത്ര വിഭാഗകളിൽ മികവ് കാഴ്ചവച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here